വൃദ്ധസദനങ്ങള്‍ / അനാഥാലയങ്ങള്‍ / സ്‌പെഷ്യല്‍ ഹോംസ് എന്നിവര്‍ക്കുള്ള അടിയന്തിര നിര്‍ദേശം

post

എറണാകുളം : ലോകത്തു പലയിടങ്ങളിലും വൃദ്ധ ജനങ്ങളിലേക്കാണ് കൂടുതലായും പെട്ടെന്നും കൊറോണ പടര്‍ന്നു പിടിക്കുന്നത് എന്ന് കണ്ടുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വൃദ്ധ സദനങ്ങള്‍ / അനാഥാലയങ്ങള്‍ / സ്‌പെഷ്യല്‍ ഹോംസ് എന്നിവടങ്ങളില്‍ താമസിക്കുന്നവരും ചുമതലക്കാരും താഴെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം .

1) തീര്‍ത്തും അത്യാവശ്യമുള്ളതല്ലാത്ത സന്ദര്‍ശകരെ ഒഴിവാക്കുവാനുള്ള നടപടി സ്വീകരിക്കണം, അങ്ങനെ സന്ദര്‍ശിക്കുന്ന പക്ഷം കൈകള്‍ സോപ്പോ , സാനിറ്ററൈസറോ ഉപയോഗിച്ച് ശുദ്ധിവരുത്തി മാത്രമേ പ്രവേശിക്കുവാന്‍ പാടുള്ളു . പനി / ശ്വാസ സംബന്ധമായ അണുബാധ ഉള്ള പക്ഷം സന്ദര്‍ശകരെ ഒരു കാരണവശാലും സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ല.

2) കഴിഞ്ഞ 14 ദിവസത്തിനിടയില്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവരെ ഒരു കാരണവശാലും പ്രവേശിക്കാന്‍ അനുവദിക്കരുത്.

3) സന്ദര്‍ശകരുടെ വിശദവിവരങ്ങള്‍ ( പേര് , വിലാസം , ഫോണ്‍ നമ്പര്‍ , തീയതി , സമയം ) റജിസ്റ്ററില്‍ രേഖപ്പെടുത്തണം.

4) ടി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കൈകള്‍ സോപ്പോ , സാനിറ്ററൈസറോ ഉപയോഗിച്ച് ശുദ്ധിവരുത്തി മാത്രമേ പ്രവേശിക്കുവാന്‍ പാടുള്ളു . പനി / ശ്വാസ സംബന്ധമായ അണുബാധ ഉള്ള പക്ഷം ജീവനക്കാര്‍ ഒരു കാരണവശാലും ജോലിയില്‍ പ്രവേശിക്കരുത്.

5) ശ്വാസ സംബന്ധമായ അണുബാധ ഉള്ള അന്തേവാസിക്ക് കര്‍ശനമായും മാസ്‌ക്ക് നല്‍കുകയും , അവരെ മറ്റു ആളുകളില്‍ നിന്ന് അകലം പാലിച്ചു പ്രത്യേകം മുറിയിലേക്ക് മാറ്റുകയും അടിയന്തിരമായിവിവരം കണ്ട്രോള്‍ റൂമില്‍ അറിയിക്കുകയും വേണം. വീഡിയോ കോളിലൂടെ അടിയന്തിര സേവനവും നിര്‍ദേശവും ലഭ്യമാക്കുകയും ചെയ്യും .

എന്ത് സംശയങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപെടുക 0484 2368802 .