നീര്‍ത്തട വികസന പദ്ധതി: കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

post

പട്ടുമുടി നീര്‍ത്തട വികസന പദ്ധതി ഗുണഭോക്തൃ പൊതുയോഗവും കര്‍ഷകപരിശീലനവും കരടിക്കുഴി പഞ്ചായത്ത് എല്‍ പി സ്‌കൂളില്‍ നടന്നു. വാഴൂര്‍ സോമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പീരുമേട് താലൂക്കിലെ പീരുമേട്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലെ 9, 17 വാര്‍ഡുകള്‍ ഭാഗികമായി ഉള്‍പ്പെട്ടതാണ് പട്ടുമുടി പദ്ധതി പ്രദേശം. മണ്ണ് പര്യവേഷണ, മണ്ണു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നബാഡിന്റെ സാമ്പത്തിക സഹായത്തോടെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ണു ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വഴി സുസ്ഥിരമായ കാര്‍ഷിക വികസനവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവുമാണ് നീര്‍ത്തട വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.