ഡിജിറ്റല്‍ റീസര്‍വ്വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാം

post

അഴീക്കോട് സൗത്ത് വില്ലേജിന്റെ ഡിജിറ്റല്‍ റിസര്‍വ്വെ സംബന്ധിച്ച് തയ്യാറാക്കിയ ഡിജിറ്റല്‍ റീസര്‍വ്വെ റിക്കാര്‍ഡുകള്‍ അഴീക്കോട് കടപ്പുറം ക്യാമ്പ് ഓഫീസില്‍ ബന്ധപ്പെട്ട ഭൂവുടമസ്ഥന്‍മാരുടെ പരിശോധനക്കായി സൂക്ഷിച്ചിട്ടുണ്ട്. ഭൂവുടമസ്ഥന്‍മാര്‍ക്ക് സര്‍വ്വെ ഉദ്യോഗസ്ഥന്‍മാരുടെ സാന്നിധ്യത്തില്‍ റിക്കാര്‍ഡുകള്‍ പരിശോധിക്കാവുന്നതും പരാതിയുണ്ടെങ്കില്‍ ഒരു മാസത്തിനകം ഓണ്‍ലൈനായി കണ്ണൂര്‍ റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതുമാണ്.

റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ പോകുന്നവര്‍ ബന്ധപ്പെട്ട ഭൂമിയിന്‍മേലുള്ള അവകാശ രേഖകള്‍ കൂടി കരുതണം. നിശ്ചിത ദിവസത്തിനകം റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വ്വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവകള്‍ കുറ്റമറ്റതായി പരിഗണിച്ച് കേരള സര്‍വ്വെ അതിരടയാളം 13 ാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തുന്നതാണ്. സര്‍വ്വെ സമയത്ത് തര്‍ക്കമുന്നയിച്ച് കേരള സര്‍വ്വെ അതിരടയാളം നിയമം 10ാം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥന്‍മാര്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ല.