ബേവിഞ്ച-ആളൂര്‍-ഇരിയണ്ണി റോഡില്‍ ഏപ്രില്‍ 11 മുതല്‍ ഗതാഗത നിയന്ത്രണം

കാസർഗോഡ് ബേവിഞ്ച-ആളൂര്‍-ഇരിയണ്ണി റോഡില്‍ ബി.എം ആന്റ് ബി.സി ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 11 മുതല്‍ പ്രവൃത്തി കഴിയും വരെ അതുവഴിയുള്ള വാഹനങ്ങള്‍ക്ക് പൂര്‍ണമായും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.