എറണാകുളം ജില്ലയിൽ ഏഴ് വില്ലേജ് ഓഫിസുകൾ കൂടി സ്മാർട്ടായി

എറണാകുളം ജില്ലയിൽ ആധുനിക സൗകര്യങ്ങള്‍ക്കനുസരിച്ച് നവീകരിച്ച ഏഴ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങള്‍ റവന്യൂമന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. നായരമ്പലം, പള്ളിപ്പുറം, നെടുമ്പാശ്ശേരി, ആലുവ, ചേലമറ്റം, അറക്കപ്പടി, നേര്യമംഗലം എന്നീ വില്ലേജ് ഓഫീസുകളാണ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് നേര്യമംഗലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ. രാജൻ പറഞ്ഞു. റവന്യൂ വകുപ്പിന്റെ എല്ലാ സേവനങ്ങളും കുറഞ്ഞ കാലത്തിനുള്ളിൽ ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ആധുനിക വിവര സാങ്കേതിക വിദ്യയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും ആയാസരഹിതമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.