തൃശൂർ ജില്ലയിലെ പുള്ള്-മനക്കൊടി റോഡ് തുറന്നു

post

സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച തൃശൂർ ജില്ലയിലെ പുള്ള്- മനക്കൊടി റോഡ് തുറന്നു. 3 കോടി രൂപ ചെലവാക്കി ചിപ്പിംഗ് കാർപ്പറ്റ് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നവീകരിച്ചത്. തൃശൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മനക്കൊടി- പുള്ളിലെ ടൂറിസം സാധ്യതകൾക്ക് മുതൽക്കൂട്ടാവുന്നതരത്തിലാണ് നവീകരണം. പൊതുമാരാമത്ത് വകുപ്പിന്റെ പരിധിയിലുള്ള റോഡുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് റോഡ് പുനരുദ്ധരണം നടത്തുന്നത്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ പതിമൂന്ന് ജില്ലകളെ കോർത്തിണക്കി ടൂറിസം കാർഷിക മേഖലയെ വളർച്ചയ്ക്ക് സഹായിക്കുന്ന മലയോര ഹൈവെ ഈ വർഷം തന്നെ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.