അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മാലിന്യ സംസ്കരണം , ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ,വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്‍ തുടങ്ങി വിപുലമായ പ്രവര്‍ത്തനങ്ങളുമായാണ് പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജൂണ്‍ 30 ന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വകുപ്പുകളെയും പൊതുജനങ്ങളെയും സംയോജിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.