സ്മാര്‍ട്ട് ആകാനൊരുങ്ങി കാസർഗോഡ് കൂഡ്ലു വില്ലേജ് ഓഫീസ്

post

കാസർഗോഡ് കൂഡ്ലു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ ഓഫീസും സ്മാര്‍ട്ട് എന്ന മുഖമുദ്രാവാക്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം മുഴുവന്‍ സ്മാര്‍ട്ടാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.

ഈ വർഷം നവംബര്‍ ഒന്നിന് , കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയേറ്റിലെ റവന്യൂ കേന്ദ്രം വരെയുള്ള വകുപ്പിന്റെ എല്ലാ ഓഫീസുകളും ഒരേസമയം ഡിജിറ്റലൈസ് ചെയ്യുകയെന്ന ലക്ഷ്യത്തിന് പിന്നാലെയാണ് വകുപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. അത് യാഥാര്‍ത്ഥ്യമാകുന്നതോടെ മുഴുവന്‍ ഓഫീസുകളും സ്മാര്‍ട്ട് ആകുന്ന സംസ്ഥാനത്തെ ആദ്യവകുപ്പായി റവന്യൂ മാറും. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 136 വില്ലേജ് ഓഫീസുകള്‍ കൂടി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.