തുളിശ്ശേരി-നീലേശ്വരം-അഴിത്തല റോഡ് മാര്‍ച്ച് 24 മുതല്‍ മെയ് 20 വരെ അടയ്ക്കും
പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട് സെക്ഷന്‍ കീഴിലെ തുളിശ്ശേരി-നീലേശ്വരം-അഴിത്തല റോഡില്‍ കല്‍വെര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 24 മുതല്‍ മെയ് 20 വരെ ഈ റോഡ് അടച്ചിടും. അതിനാല്‍ ഇതുവഴി പോകേണ്ട യാത്രക്കാരും വാഹനങ്ങളും കാഞ്ഞങ്ങാട് മേല്‍പ്പാലം ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.