കൂണ്‍ ഗ്രാമം പദ്ധതി: കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

കൃഷിവകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍മിഷനും ചേര്‍ന്ന് രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം പത്തനംതിട്ട ബ്ലോക്കിലെ വിവിധ കൃഷിഭവനുകളില്‍ നടപ്പാക്കുന്ന കൂണ്‍ ഗ്രാമം എന്ന പദ്ധതിയിലേക്ക് കൂണ്‍ കൃഷി ചെയ്യാന്‍ താത്പര്യം ഉള്ള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍ക്ക്ആവശ്യമായ പരിശീലനം നല്‍കും. കോവിഡാനന്തര കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വനിതകള്‍ക്കും യുവജനങ്ങള്‍ക്കും നിശ്ചിതവരുമാനം ലഭ്യമാക്കുകയും ചെറുകിട കര്‍ഷകര്‍ക്കിടയില്‍ കൂണ്‍ കൃഷി വര്‍ധിപ്പിക്കുകയും വിഷരഹിത ഭക്ഷണം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൂണ്‍ കൃഷി (ഒരു യൂണിറ്റ് 100 കൂണ്‍ ബെഡ് - യൂണിറ്റിന് 40ശതമാനം സബ്സിഡി 11250), വന്‍കിട കൂണ്‍ ഉല്‍പാദക യൂണിറ്റിന് (യൂണിറ്റിന് 40ശതമാനം സബ്സിഡി 2 ലക്ഷംരൂപ), വിത്തുല്‍പാദന യൂണിറ്റിന് (ഒരു യൂണിറ്റിന് 40 ശതമാനം സബ്സിഡി 2 ലക്ഷംരൂപ), പാക്കിംഗ് , പ്രോസസിംഗ്, മൂല്യ വര്‍ധിത വിപണന കേന്ദ്രം (9*6 മീറ്റര്‍അളവിലുള്ള ഒരു പാക്കിംഗ്യൂണിറ്റ് നിര്‍മ്മിക്കുന്നതിന് 50 ശതമാനം സബ്സിഡി 2 ലക്ഷംരൂപ),ഒരുകമ്പോസ്റ്റ്(യൂണിറ്റ് 30 അടി നീളവും 8അടി വീതിയും 2.5 അടിഉയരവുമുള്ളടാങ്കിന് 50000) , പ്രിസര്‍വേഷന്‍ യൂണിറ്റിന് (50 ശതമാനം സബ്സിഡി ഒരു ലക്ഷംരൂപ) തുടങ്ങി ഘടകങ്ങള്‍ ചേര്‍ന്ന ഓരോ യൂണിറ്റിനും ആനുകൂല്യം നല്‍കും. താത്പര്യമുള്ള കര്‍ഷകര്‍ ഏപ്രില്‍ 5ന് മുന്‍പായി അതത് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണം.