തെന്മല ചെക്ക്‌പോസ്റ്റില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

post

കൊല്ലം : തെന്മല ചെക്ക് പോസ്റ്റില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനകള്‍ ശക്തമാക്കി. കുളമ്പുരോഗം, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങളുടെ പരിശോധന നടന്നു.പാല്‍, മുട്ടക്കോഴി, ഇറച്ചിക്കോഴി, ഐസ് ക്രീം, മുട്ട തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കി  സംശയിക്കുന്ന സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.  പാല്‍ വണ്ടികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു.

കേരളത്തിലേയ്ക്ക് വരുന്ന  വാഹനങ്ങളില്‍ അണുനശീകരണ മരുന്നുകള്‍ തളിക്കുന്നതിനും കോഴികളെ കൊണ്ടുവരുന്ന വാഹനങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കി.മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ കെ കെ തോമസ്  അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ ഡി ഷൈന്‍കുമാര്‍, ഡോ എസ് രാജു, വെറ്ററിനറി സര്‍ജന്‍ ഡോ ശോഭാ രാധാകൃഷ്ണന്‍, ഫീല്‍ഡ് ഓഫീസര്‍ ശ്രീനിവാസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.