പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് വാല്യു അഡിഷന്‍ പദ്ധതിയിലേയ്ക്ക് പ്രൊജക്ടുകൾ ക്ഷണിച്ചു

തൃശ്ശുർ: കേരള സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ 2022-23 വര്‍ഷത്തെ 'പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് ആന്റ് വാല്യു അഡിഷന്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കാന്‍ ഒരുങ്ങി കൃഷി വകുപ്പ്. എസ്എഫ്എസി മുഖേന കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യ വര്‍ധനവിനുള്ള യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പ്രോജക്ട് സമര്‍പ്പിക്കാം.
കൊപ്രഡ്രയറുകള്‍/ വിവിധ ഉത്പന്നങ്ങള്‍ ഉണക്കുന്നതിനുള്ള ഡ്രയറുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്‌സിഡിയായി 4 ലക്ഷം രൂപ അനുവദിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷിക കര്‍മ്മസേന, അഗ്രോ സര്‍വീസ് സെന്ററുകള്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക്
പ്രോജക്ടിനായി അപേക്ഷിക്കാം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കാര്‍ഷിക ഉത്പന്ന സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പ്രോജക്ട് അടിസ്ഥാനത്തിൽ 50 ശതമാനം സബ്‌സിഡി നൽകുന്നു.
പഴം, പച്ചക്കറി വിപണനത്തിന് സോളാർ ട്രൈസൈക്കിളിന് 50 ശതമാനം സബ്‌സിഡി, നാടന്‍പഴം - പച്ചക്കറി വിപണനത്തിന് പ്രീമിയം ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് മാര്‍ക്കറ്റിംഗില്‍ 3 വര്‍ഷത്തെ പരിചയമുള്ള എഫ്പിഒകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് ആനുകൂല്യം അനുവദിക്കുന്നു. താൽപര്യമുള്ളവർ വിവിധ പ്രോജക്ടുകള്‍ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ ജനുവരി 13ന് മുന്‍പ് ഹാജരാക്കണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.