സൗജന്യ കുടിവെള്ളം: അപേക്ഷ ഓൺലൈനിൽ നൽകാം

തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് കുടിവെള്ളം സൗജന്യമായി ലഭ്യമാക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ പുതുക്കി നൽകാം.
https://kwa.kerala.gov.in/bpl-renewal/ എന്ന ലിങ്ക് വഴി ഫോൺ നമ്പർ, റേഷൻ കാർഡ് നമ്പർ, ഉപഭോക്തൃ ഐഡി, റേഷൻ കാർഡിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ പേര് എന്നിവ നൽകി റജിസ്റ്റർ ചെയ്യാം.
അപേക്ഷയുടെ വിവരം SMS ആയി ലഭിക്കും. ജനുവരി 31നു മുൻപ് അപേക്ഷ പുതുക്കി നൽകണം. ആനുകൂല്യത്തിനുള്ള അപേക്ഷയ്ക്കൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, അവസാനം ലഭിച്ച ബില്ല്, വില്ലേജ് ഓഫിസിൽ കരം അടച്ച രസീത് എന്നിവയുടെ കോപ്പി കൂടി നൽകേണ്ടതാണ്. പ്രതിമാസ കുടിവെള്ള ഉപഭോഗം 15 കിലോ ലിറ്ററിൽ താഴെ ഉപഭോഗമുള്ള ബിപിഎൽ-കാർക്കാണ് സൗജന്യ കുടിവെള്ളം ലഭിക്കുന്നത്.