പ്രതിരോധ സംവിധാനങ്ങള്‍ സജ്ജം: ജില്ലാ കളക്ടര്‍

post

തിരുവനന്തപുരം: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനുള്ള സംവിധാനങ്ങള്‍ ജില്ലയില്‍ സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൊറോണ സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിന് വിവിധ ആശുപത്രികളിലായി ബെഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പും പൂര്‍ണമാണ്. ആവശ്യത്തിന് ആംബുലന്‍സുകളും ഉറപ്പാക്കിയിട്ടുണ്ട്. 

കൊറോണ സംശയനിവാരണത്തിനുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ 30 മെഡിക്കല്‍ പി. ജി. വിദ്യാര്‍ഥികളെ നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രാഥമിക പരിശോധനകള്‍ക്ക് എല്ലാവരും മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് പകരം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പോകുന്നതാണ് ഉചിതം. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കളക്ടര്‍ പറഞ്ഞു.