കാണിയാമ്പാല്‍ പാടശേഖരത്തില്‍ ആഘോഷമായി മുണ്ടകന്‍ കൊയ്ത്ത്

post

നൂറുമേനി കതിര്‍വിളഞ്ഞ കുന്നംകുളം നഗരസഭയിലെ കാണിയാമ്പാല്‍ പാടശേഖത്തില്‍ ആഘോഷ ആരവങ്ങളോടെ മുണ്ടകന്‍ കൊയ്ത്തുത്സവം തുടങ്ങി. 75 ഏക്കറില്‍ വിളഞ്ഞ നെല്‍ക്കതിരുകളാണ് കര്‍ഷകര്‍ കൊയ്തെടുക്കുന്നത്. വരുന്ന ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ മുണ്ടകന്‍ കൊയ്ത്ത് പൂര്‍ത്തിയാവും. കര്‍ഷകരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി കൊയ്തെടുക്കുന്ന നെല്ല് സപ്ലൈകോ വഴി മില്ലുകളില്‍ എത്തിക്കും.

കൊയ്ത്തുത്സവം എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.