തദ്ദേശ സ്ഥാപനങ്ങളുടെ നൂതന പദ്ധതികള്‍: ജില്ലാതല വിദഗ്ധ സമിതി യോഗം

post

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ജില്ലാതല വിദഗ്ധ സമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത്, കൊച്ചി കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുപ്പതില്‍പരം പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ അംഗീകാരം നല്‍കാന്‍ കഴിയുന്ന പദ്ധതികള്‍ യോഗം അംഗീകരിക്കുകയും അല്ലാത്തവ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന് വിടുകയും ചെയ്തു. അപ്രായോഗികമായ പദ്ധതികള്‍ ഉപേക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി.


ജില്ലാ വികസനകാര്യ കമ്മീഷണര്‍ ഇന്‍ ചാര്‍ജ് ഉഷ ബിന്ദുമോളുടെ അധ്യക്ഷതയില്‍ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, വിദഗ്ധ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.