റേഷന്‍ കടയില്‍ ജില്ലാ കളക്ടറുടെ പരിശോധന

സിറ്റി റേഷനിംഗ് ഓഫീസിന് കീഴിലുള്ള എറണാകുളം തോട്ടക്കാട്ട് റോഡിലെ 46-ാം നമ്പര്‍ റേഷന്‍ കടയില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പരിശോധന നടത്തി. ഭക്ഷ്യധാന്യങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചു. ധാന്യങ്ങളുടെ വിതരണവും ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനവും വിലയിരുത്തി. റേഷന്‍ കടയിലെ സ്റ്റോക്ക്, റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ ഗുണ നിലവാരം, വിലവിവരപ്പട്ടിക എന്നിവയും പരിശോധിച്ചു. വരും ദിവസങ്ങളില്‍ മറ്റ് റേഷന്‍ കടകളിലും പരിശോധന നടത്തും