പി.ജെ. ഉണ്ണിക്കൃഷ്ണന് ആദരം

post

കൊല്ലം : ഇത്തവണത്തെ സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ് പി.ജെ. ഉണ്ണികൃഷ്ണന് ഗ്രാമവികസന വകുപ്പിന്റെ ആദരം. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് ഷീല്‍ഡ് സമ്മാനിച്ചത്. ജോലിയില്‍ മികവ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കും അരങ്ങിലെ തിളങ്ങുന്ന സാന്നിധ്യമായും അംഗീകാരം നേടിയ കലാകാരനാണ് ഉണ്ണികൃഷ്ണന്‍ എന്ന് പറഞ്ഞു. നീരാവില്‍ പ്രകാശ് കലാകേന്ദ്രമാണ് കലാകാരനെ നാടിന് സമ്മാനിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
ചിറ്റുമല ബ്ലോക്കിലെ വനിതാക്ഷേമ ഓഫീസറായ പി.ജെ  ഉണ്ണിക്കൃഷ്ണന്‍ നടന്‍, സംവിധായകന്‍, നാടക രചയിതാവ്, പരിശീലകന്‍ എന്നീ നിലകളില്‍ 30 വര്‍ഷമായി  പ്രവര്‍ത്തിച്ചു വരികയാണ്. ചടങ്ങില്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ കെ. അനു, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടി. കെ. സയൂജ , ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ എ. ലാസര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി.സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.