ഡെങ്കിപ്പനി പ്രതിരോധത്തിന് എളവള്ളിയിൽ ഡ്രൈ ഡേ

post

കേരളത്തിൽ ഡെങ്കിപ്പനി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി എളവള്ളി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 16 വാർഡുകളിലും ജനപ്രതിനിധികൾ, ആശാപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ യൂണിറ്റുകൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രൈ ഡേ ദിനാചരണം നടത്തിയത്.

വീട്ടുമുറ്റത്തും പരിസരങ്ങളിലും കിടക്കുന്ന ചിരട്ട, പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, ചെടിച്ചട്ടികൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഈഡിസ് കൊതുകുകൾ വളരുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവ്വഹിച്ചു.