കെ എസ് ആര്‍ ടി സി പത്തനംതിട്ട സെക്ടറില്‍ ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവെച്ചു

പത്തനംതിട്ട: കോവിഡ് 19 ( കൊറോണ ) പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ എസ് ആര്‍ ടി സി പത്തനംതിട്ട സെക്ടറില്‍ ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവെച്ചതായി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആവശ്യമെന്നു തോന്നുന്ന പക്ഷം മറ്റു സ്ഥലങ്ങളിലും പഞ്ചിങ് നിര്‍ത്തിവെക്കുന്ന കാര്യം പരിശോധിക്കുമെന്നും അറിയിച്ചു. പത്തനംതിട്ട സെക്ടറിലെ മുഴുവന്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കും മാസ്‌ക് വിതരണം ചെയ്തു. മറ്റു ജില്ലകളിലും ആവശ്യാനുസരണം മാസ്‌ക് ലഭ്യമാക്കും. ബസ്സുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കെ എസ് ആര്‍ ടി സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി.