ശബരിമല തീർഥാടനം : കണ്ട്രോള് റൂമും ഹെല്‍പ്പ് ഡെസ്കും ആരംഭിച്ചു

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് തീര്‍ഥാടകർക്ക് മികച്ച സേവനം നല്‍കുന്നതിനും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും ഭക്തരെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനും ഇടുക്കി ജില്ലാ ഭരണകൂടം വിവിധ സ്ഥലങ്ങളില്‍ 24 മണിക്കൂറും പ്രവത്തിക്കുന്ന കണ്ട്രോള് റൂമും ഹെല്‍പ്പ് ഡെസ്കും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
1. കണ്ട്രോള് റൂം - കളക്ടറേറ്റ് ഇടുക്കി- 04862 232242
2 കണ്ട്രോള് റൂം - വില്ലേജ് ഓഫീസ് , മഞ്ചുമല കണ്ട്രോള് റൂമിന്റെ ചാര്‍ജ്ജ് ഓഫീസര്‍ -തഹസില്‍ദാര്‍, പീരുമേട് ഫോണ്‍ - 9447023597
ഹെല്‍പ്പ് ഡെസ്ക്കുകള്‍
1. വില്ലേജ് ഓഫീസ് മഞ്ചുമല - 04869 253362, 8547612910
2.വില്ലേജ് ഓഫീസ്, പെരിയാര്‍- 04869 224243, 8547612909
ഹെല്‍പ്പ് ഡെസ്ക് ചാര്‍ജ്ജ് ഓഫീസര്‍ - തഹസില്‍ദാര്‍ പീരുമേട് - 9447023597
ഹെല്‍പ്പ് ഡെസ്ക് എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കും.