ജില്ലാ സ്കൂൾ കായികമേള ചെറുവത്തൂർ ഉപജില്ല ഒന്നാം സ്ഥാനത്ത്

post

നീലേശ്വരം പുത്തരിയടുക്കം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയിൽ 179 പോയിന്റുമായി ചെറുവത്തൂർ ഉപജില്ല ഒന്നാം സ്ഥാനത്ത്. 174 പോയിന്റുമായി ചിറ്റാരിക്കാൽ ഉപജില്ല രണ്ടാം സ്ഥാനവും 128 ഹോസ്ദുർഗ് ഉപജില്ല മൂന്നാം സ്ഥാനവും നേടി. കാസർകോട് ഉപജില്ല 98, കുമ്പള 87, ബേക്കൽ 70, മഞ്ചേശ്വരം 38 എന്നിങ്ങനെയാണ് പോയിന്റ് നില.