ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇഎം എസ് സ്റ്റേഡിയത്തിൽ തുടക്കമായി

post

നീലേശ്വരം പുത്തരിയടുക്കം ഇഎം എസ് സ്റ്റേഡിയത്തിൽ ജില്ലാ സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. ജില്ലാ സ്കൂൾ കായികമേള എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപഴ്സൻ നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു. ജില്ലാ സ്കൂൾ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം.ധനേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. രണ്ട് ദിവസമായി നടക്കുന്ന മേളയിൽ ജില്ലയിലെ 7 ഉപജില്ലകളിൽ നിന്നുള്ള രണ്ടായിരത്തിലേറെ കായിക താരങ്ങളാണ് മാറ്റുരയ്ക്കുക. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 127 ഇനങ്ങളിലാണ് മത്സരം.