പീരുമേട് സബ് ജയില്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് നിർമ്മാണം തുടങ്ങി

പീരുമേട് സബ് ജയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മാണോദ്ഘാടനം വാഴൂര്‍ സോമന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ജയിലുകള്‍ പരിഷ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു അധ്യക്ഷത വഹിച്ചു.
ജയില്‍ നവീകരണ വാര്‍ഷിക പദ്ധതി 2019 - 20 ല്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പി.ഡബ്ലി.യു.ഡിക്കാണ് നിര്‍മാണ ചുമതല. ഇരുനിലകളിലായി നാലു ബാരക്കുകളും, ഗാര്‍ഡ് ഓഫീസര്‍ മുറി, വെല്‍ഫെയര്‍ ഓഫീസര്‍ മുറി, ടി. ആര്‍. ജി. സെല്‍, സി.ഡി. സെല്‍, സി.സി.ടി.വി. കണ്‍ട്രോള്‍ റൂം, റെക്കോര്‍ഡ് റൂം സെല്‍, ഇന്റര്‍വ്യൂ ഏരിയ, 9 ശുചിമുറികള്‍ എന്നിവ നിര്‍മ്മിക്കും. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കും.