അഴീക്കോട്ടെ വില്ലേജ് ഓഫീസുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് എംഎൽഎ ഫണ്ട്

അഴീക്കോട് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും സമ്പൂർണ ഇ ഓഫീസ് സൗകര്യം വികസിപ്പിക്കുന്നതിന് എം എൽ എ ഫണ്ടിൽനിന്ന് പദ്ധതി. വില്ലേജ് ഓഫീസുകളിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഒരുക്കുന്നതിനാണ് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നത്. ഇതിന്റെ സമ്മതപത്രം കെ വി സുമേഷ് എംഎൽഎ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന് കൈമാറി.