വെളിയം ഗ്രാമപഞ്ചായത്തില്‍ സാംസ്‌കാരികനിലയം പ്രവര്‍ത്തനമാരംഭിച്ചു

വെളിയം ഗ്രാമപഞ്ചായത്തില്‍ സാംസ്‌കാരികനിലയം തുടങ്ങി. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഭാവിയില്‍ പഠന-ഗവേഷണ കേന്ദ്രമായി സാംസ്‌കാരിക നിലയത്തെ ഉയര്‍ത്തും. പുതിയ കാലത്തിന് ചേര്‍ന്നവണ്ണം ഒരുക്കുന്ന സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടത്തണം- മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപയാണ് വിനിയോഗിച്ചത്. വെളിയം ഷോപ്പിംഗ് കോംപ്ലക്‌സിലെ മൂന്നാം നിലയിലാണ് സാംസ്‌കാരികനിലയം. പ്രായഭേദമന്യേ കലാനൈപുണ്യ വികസനം സാധ്യമാക്കുന്നതിനായി വായനശാല, പരിശീലനങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നടത്തുക.