പള്ളിത്തൊടി കടവില്‍ രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
 
                                                തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന വകുപ്പുമായി ചേര്‍ന്ന് ഇലകമണ്‍ ഗ്രാമപഞ്ചായത്തില്‍ മത്സ്യവിത്ത് നിക്ഷേപ പദ്ധതിക്ക് തുടക്കം കുറിച്ചു. ഹരിഹരപുരം കായലിലെ പള്ളിത്തൊടി കടവില്‍ രണ്ട് ലക്ഷം കാരചെമ്മീന്‍ കുഞ്ഞുങ്ങളെ പദ്ധതിയുടെ ഭാഗമായി നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂര്യ. ആര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതു ജലാശയങ്ങളിലെ ശുദ്ധജല മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് മത്സ്യബന്ധന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് പൊതു ജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം.










