വളം ഉത്പാദനത്തിൽ 75ാം വാർഷികം ആഘോഷിച്ച് ഫാക്ട്

വളം ഉത്പാദനത്തിൽ 75 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾ ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ട് ( ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകോർ ലിമിറ്റഡ്) എം.കെ.കെ നായർ മെമ്മോറിയൽ ഹാളിൽ തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. ഭരണഘടനയുടെ മൂല്യങ്ങളുടെ ആഘോഷത്തോടൊപ്പം ഫാക്ടിന്റെ 75 മത് വാർഷിക ആഘോഷങ്ങളിലും പങ്കു ചേരുന്നതായി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യാതിഥി കേരള ഹൈക്കോടതി ജസ്റ്റിസ് വി. ജി അരുൺ പറഞ്ഞു. ഫാക്ട് ഉയർച്ച താഴ്ച്ചകളിലൂടെ കടന്നു പോയെങ്കിലും കഴിഞ്ഞ വർഷങ്ങളിലായി പഴയ പ്രതാപം തിരിച്ചു പിടിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് വിശിഷ്ടാതിഥിയായി.