കിക്മയിൽ സൗജന്യ കെ-മാറ്റ്

post

2023 ഫെബ്രുവരി 19-ന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് സൗജന്യ കെ-മാറ്റ് പരിശീലനം നടത്തും. 2023-25 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ്, സ്‌കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും, യൂട്യൂബ് വീഡിയോ ക്ലാസ്സും ചേർന്ന പരിശീലന പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർഥികൾക്കാണ് അവസരം ലഭിക്കുക. രജിസ്റ്റർ ചെയ്യാനുളള ലിങ്ക് http://bit.ly/kmatmock. കൂടുതൽ വിവരങ്ങൾക്ക്: 8548618290.