പഴം, പച്ചക്കറി, ധാന്യം മൂല്യ വർദ്ധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം

വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ്പ് ഡവലപ്മെന്റ് നടപ്പാക്കുന്ന അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകൻ /സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വർധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു.
ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ കഴിയുന്ന പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വർധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം, സംരംഭകൻ അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സമ്പത്തിക സഹായങ്ങൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ തുടങ്ങിയ സെഷനുകൾ ആണ് പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.
കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ അഗ്രി ബിസിനസ്സ് ഇൻക്യൂബേറ്ററിൽ വെച്ച് നവംബർ 15 മുതൽ 19 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം ഉൾപ്പെടെ 1,180/- രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ KIED-ൻറെ വെബ്സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി നവംബർ 8ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന 15 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322/9605542061.