ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു

ഇ-ഗവേണ്‍സിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഇ-ഓഫീസ് ഇ-ഡിസ്ട്രിക്ട് പദ്ധതിക്ക് ജില്ലയില്‍ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സിസ്റ്റം/നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍മാരായി പ്രവൃത്തിപരിചയമുള്ള ബി.ടെക് (ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍), എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദധാരികള്‍ക്കും, 3 വര്‍ഷത്തെ ഡിപ്ലോമ (ഹാര്‍ഡ് വെയര്‍/കമ്പ്യൂട്ടര്‍/ഐ.ടി)യും 2 വര്‍ഷത്തെ സിസ്റ്റം/നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍മാരായി പ്രവൃത്തിപരിചയം, മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം ഉള്ളവര്‍ക്കുമാണ് അവസരം.
അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരും ജില്ലയിലെവിടെയും സഞ്ചരിച്ച് ജോലി ചെയ്യുന്നതിന് സന്നദ്ധതയുള്ളവരുമായിരിക്കണം. പ്രായം 30വയസ്സില്‍ താഴെ. ഇ-ഗവേര്‍ണന്‍സ്, സര്‍ക്കാര്‍ പ്രോജക്ടുകള്‍ എന്നിവയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും, വിന്‍ഡോസ്/ലിനക്സ്/മാക് ഒ.എസ് എന്നിവയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ജില്ലാ കളക്ടര്‍ (ജില്ലാ ഐ.ടി സെല്‍) കളക്ടറേറ്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ/ കാസര്‍കോട് കളക്ടറേറ്റിലെ ജി സെക്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്സിലോ നേരിട്ടും നവംബര്‍ 15ന് വൈകിട്ട് 5വരെ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് ംംം.സമമെൃഴീറ.ിശര.ശി