നല്ലൂർ ശിവക്ഷേത്രം നവീകരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

post

ചരിത്ര പ്രാധാന്യമുള്ള നല്ലൂർ ശിവക്ഷേത്രം പൈതൃക പദ്ധതിക്കായി ഒരു കോടി രൂപയുടെ ഭരണാനുമതിയായതായി ടൂറിസം പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഊരാളുങ്കൾ ലേബർ കോൺടാക്ട് സൊസൈറ്റി ആണ് പദ്ധതി തയ്യാറാക്കിയത്. കുളം നവീകരണം, പാത്ത് വേ , ലൈറ്റിങ്, തുടങ്ങിയ പ്രവൃത്തികൾ ഇതിൽ ഉൾപ്പെടും. നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി എത്രയും വേഗം ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. 12 മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കും.