നെല്ല് സംഭരണം: അക്കൗണ്ട് മാറ്റം ഇനി വേണ്ട

post

ബാങ്കുകള്‍ പിആര്‍എസ് ലോണ്‍ നല്‍കി തുടങ്ങി

തൃശ്ശൂര്‍: നെല്ല് സംഭരണത്തിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന കര്‍ഷകര്‍ക്ക് ഇനി അക്കൗണ്ട് മാറ്റം ആവശ്യമില്ല. മാര്‍ച്ച് അഞ്ച് മുതല്‍ സപ്ലൈകോയുമായി പിആര്‍എസ് ലോണ്‍ കൊടുക്കാമെന്ന് കരാര്‍ ഉള്ള ബാങ്കുകള്‍ പിആര്‍എസ് ലോണ്‍ കര്‍ഷകര്‍ക്ക് നല്‍കി തുടങ്ങിയ സാഹചര്യത്തിലാണിത്. ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക് എന്നീ ബാങ്കുകളാണ് ലോണ്‍ നല്‍കിത്തുടങ്ങിയത്. ജില്ല കോഓപ്പറേറ്റീവ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കനറാ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളും ലോണ്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്. 

കര്‍ഷകര്‍ രജിസ്‌ട്രേഷന്‍ നീട്ടി വെക്കുന്നത് ഒഴിവാക്കാന്‍ കൊയ്ത്ത് കഴിഞ്ഞ്, ആവശ്യമെങ്കില്‍ അക്കൗണ്ട് മാറ്റി നല്‍കുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. ഇതനുസരിച്ച് കര്‍ഷകര്‍ക്ക് നിലവിലുള്ള അക്കൗണ്ടില്‍ നിന്ന് തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നു. പിആര്‍എസ് അടിച്ച ശേഷം, ബാങ്കുകളുടെ അന്നന്നത്തെ നിലപാട് അനുസരിച്ച്, ഏത് ബാങ്ക് ആണ് വായ്പ നല്‍കുന്നത്, ആ ബാങ്കിലേക്കാണ് കര്‍ഷകര്‍ക്ക് അക്കൗണ്ട് മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് അറിയിച്ചിരുന്നത്. ഈ അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.