കോതമംഗലത്ത് നാല് റോഡുകള്‍ ആധുനിക നിലവാരത്തിലേക്ക്

അടിവാട് - കൂറ്റംവേലി, നങ്ങേലിപ്പടി - ചെറുവട്ടൂർ, നെല്ലിക്കുഴി - ചെറുവട്ടൂർ, കുത്തുകുഴി - അടിവാട്, എന്നീ റോഡുകളാണ് ആധുനിക നിലവാരത്തില്‍ നിര്‍മ്മിച്ചത്.അടിവാട് - കൂറ്റംവേലി റോഡ് 5 കോടി രൂപ ചെലവിലും നങ്ങേലിപ്പടി - ചെറുവട്ടൂർ റോഡ് 3 കോടി 50 ലക്ഷം രൂപ ചെലവിലും നെല്ലിക്കുഴി - ചെറുവട്ടൂർ റോഡ് 2 കോടി 40 ലക്ഷം രൂപ ചെലവിലും കുത്തുകുഴി - അടിവാട് റോഡ് 2 കോടി 20 ലക്ഷം രൂപ ചെലവിലുമാണ് ബി.എം & ബി.സി നിലവാരത്തിൽ നവീകരിച്ചിരിക്കുന്നത്. വീതികൂട്ടുകയും ആവശ്യമുള്ള സ്ഥലങ്ങൾ ഉയർത്തുകയും മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കുകയും മുന്നറിയിപ്പ് ബോർഡുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയുമാണ് ഈ റോഡുകൾ ആധുനികനിലവാരത്തിലേക്ക്എത്തിച്ചിരിക്കുന്നത്.റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.