ഏഴംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് പുതിയകെട്ടിടം

നാടിന്റെ അഭിമാനമായ സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഏഴംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1897ല്‍ ലോവര്‍ ഗ്രേഡ് എലിമന്ററി സ്‌കൂളായി ആരംഭിച്ച വിദ്യാലയമായിരുന്നു ഏഴംകുളം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍.ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഇതിനായി 50 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.