ജില്ലാ പഞ്ചായത്ത് വികസന രംഗത്ത് മുന്‍പേ പറക്കുന്ന പക്ഷി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

post

തിരുവനന്തപുരം : വികസനമെന്നത് ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടേയും സമസ്തമേഖലകളിലുമുള്ള വികസനമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി പുത്തരിക്കണ്ടം മൈതാനത്ത് നടന്നുവന്ന ജില്ലാ വികസനോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്രമേഖലകളിലും വികസനമുണ്ടായാല്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകൂ. കേരളത്തിന്റെ വികസന ചരിത്രത്തില്‍ മുന്‍പേ പറക്കുന്ന പക്ഷിയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. മറ്റുള്ള ജില്ലാ പഞ്ചായത്തുകള്‍ക്ക് മാതൃകയാണ് തിരുവനന്തപുരം. വികസനത്തോടൊപ്പം പാവപ്പെട്ട ജനങ്ങളുടെ മനസ്സുമനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങളും ജില്ലാപഞ്ചായത്ത് നടപ്പാക്കുന്നു. ഇത് അഭിനന്ദനാര്‍ഹമാണെന്നും സ്പീക്കര്‍ പറഞ്ഞു.
വികസന റിയാലിറ്റി ഷോയില്‍ മികച്ച വിജയം കരസ്ഥമാക്കിയ കരവാരം മംഗലപുരം, ചെങ്കല്‍ ഗ്രാമപഞ്ചായത്തുകള്‍, നെടുമങ്ങാട്, ചിറയിന്‍കീഴ് ബ്ലോക്കു പഞ്ചായത്തുകള്‍, ആറ്റിങ്ങല്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നൂറുശതമാനം നികുതി പരിവു നടത്തിയ 18 ഗ്രാമപഞ്ചായത്തുകളേയും ചടങ്ങില്‍ ആദരിച്ചു. വികസന റിയാലിറ്റി ഷോയില്‍ മികച്ച വിജയം കരസ്ഥമാക്കിയ കരവാരം മംഗലപുരം, ചെങ്കല്‍ ഗ്രാമപഞ്ചായത്തുകള്‍, നെടുമങ്ങാട്, ചിറയിന്‍കീഴ് ബ്ലോക്കു പഞ്ചായത്തുകള്‍, ആറ്റിങ്ങല്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നൂറുശതമാനം നികുതി പരിവു നടത്തിയ 18 ഗ്രാമപഞ്ചായത്തുകളേയും ചടങ്ങില്‍ ആദരിച്ചു.
150 ദിവസങ്ങള്‍ക്കുള്ളില്‍ 150 പദ്ധതികള്‍ എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു. ദുരന്ത മുഖത്ത് പ്രവര്‍ത്തിക്കുന്നതിനായി ജില്ലാപഞ്ചായത്തിന്റെ കീഴില്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട 200 പേരെ പരിശീലിപ്പിക്കുകയും ചെയ്യുമെന്ന് ജില്ലാ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറില്‍ അദ്ദേഹം പറഞ്ഞു. സഹകരണടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ ടി ഡി സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ത്രിതലപഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.