ഭൂമി തരംമാറ്റം സ്പെഷ്യൽ ഡ്രൈവ് നവംബർ ഒന്നു മുതല്‍ 30 വരെ: എൻക്വയറി സേവനം ഉണ്ടാകില്ല

ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിനായി നവംബർ ഒന്ന് മുതൽ 30 വരെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ ഭൂമി തരംമാറ്റ സെക്ഷനിൽ നിന്നുളള എൻക്വയറി സേവനം പൊതുജനങ്ങൾക്കു ലഭ്യമാകുന്നതല്ലെന്ന് ഫോർട്ട്കൊച്ചി സബ് കളക്ടര്‍ അറിയിച്ചു.