നാടിനുത്സവമായി കള്ളിക്കുന്ന് പാണ്ട്യാലത്തൊടി റോഡ് ഉദ്ഘാടനം

post

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കള്ളിക്കുന്ന് പാണ്ട്യാലത്തൊടി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 36 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നവീകരണം നടത്തിയത്.

വശങ്ങളിൽ കൈവരിയും താഴ് ഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പടികളും വാഹന പാർക്കിങ്ങിന് പ്രത്യേക ലാൻഡിങ്ങും ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. റോഡിന്റെ നവീകരണത്തോടെ കള്ളിക്കുന്ന് പ്രദേശത്തെ പാണ്ട്യാലത്തൊടി നിവാസികളുടെ ഏറെ നാളുകളായുള്ള സ്വപ്നമാണ് പൂവണിഞ്ഞത്.