ബ്ലാസ്റ്റേഴ്‌സ് ടീമിനെ ആനയിക്കാന്‍ കരിന്തലം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 28 ന് നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തില്‍ കായിക താരങ്ങളെ ഗ്രൗണ്ടിലേക്ക് കൈ പിടിച്ച് ആനയിക്കുന്നത് കാസര്‍ഗോഡ് കരിന്തലം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍ . കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മിലാണു മത്സരം. 22 കുട്ടികളാണ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ കൂടിയായ എം.ആര്‍.എസ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ധനേഷിന്റെ നേതൃത്വത്തില്‍ എത്തുന്നത്. വിവിധ ആദിവാസി ഊരുകളില്‍ നിന്നുള്ള കായിക വിദ്യാര്‍ത്ഥികളാണ് ഇവര്‍. കുട്ടികളെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.ഐ.എസ്.എല്‍ പോലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ആദിവാസി ഊരുകളില്‍ നിന്നുള്ള പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ താരങ്ങളെ കൈപിടിച്ച് മൈതാനത്തേക്കെത്തുന്നത് അപൂര്‍വ സംഭവമായതിനാല്‍ രാജ്യത്ത് തന്നെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ഇവര്‍.