സ്വച്ഛതാ കീ ദോ രംഗ് പദ്ധതിക്ക് കാഞ്ഞങ്ങാട് തുടക്കമായി

ജൈവ, അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുന്ന സ്വച്ഛതാ കീ ദോ രംഗ് പദ്ധതിക്ക് കാഞ്ഞങ്ങാട് നഗരസഭയില്‍ തുടക്കമായി. ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് ജൈവ മാലിന്യം ശേഖരിക്കുന്നതിന് പച്ച നിറത്തിലുള്ളതും, അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് നീല നിറത്തിലുള്ള ബക്കറ്റും നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. മാലിന്യശേഖരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 27 വരെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.