ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച മിനി ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

post

തിരുവനന്തപുരം : ചെമ്മരുതി ഗ്രാമപഞ്ചായത്തിന് 2017/18 ല്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരമായി ലഭിച്ച തുക വിനിയോഗിച്ചു ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ നിര്‍മ്മിച്ച മിനി ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് വി ജോയ് എം.എല്‍.എ നിര്‍വഹിച്ചു. ഇതിനോടൊപ്പം സ്ഥിരം സമിതി അധ്യക്ഷന്‍ മാരുടെ ഓഫീസ് ഉദ്ഘാടനവും 5 എ.സി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിന് ഉള്ള റിവോള്‍വിംഗ് ഫണ്ട്, 180 കുടുംബശ്രീ അംഗങ്ങള്‍ തയ്യില്‍ പരിശീലനം പൂര്‍ത്തിയാക്കിയതിന് സര്‍ട്ടിഫിക്കറ്റ് വിതരണവും, മികച്ച ക്ലാസ് റൂം ലൈബ്രറി സജ്ജീകരിച്ച മുത്താന ഗവണ്‍മെന്റ് എല്‍ പി എസ് ന് പഞ്ചായത്തിലെ ആദരവും എം.എല്‍.എ നിര്‍വഹിച്ചു.
ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എച്ച് .സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയ്‌സിംഹന്‍ സ്വാഗതവും, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുണ എസ് ലാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, ചെമ്മരുതി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനാര്‍ദ്ദനക്കുറുപ്പ്, കുട്ടപ്പന്‍ തമ്പി, ജയലക്ഷ്മി, സുഭാഷ്, തങ്കപ്പന്‍, വിജയ് എസ്, ശ്രീലേഖ കുറുപ്പ്, ജെസ്സി, ബീന, റാം മോഹന്‍, ഗീതാകുമാരി, രജനി പ്രേംജി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബേബി സേനന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു ചെമ്മരുതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുപിന്‍ വി കൃതജ്ഞത അറിയിച്ചു.