നൂറുമേനി വിളഞ്ഞ് എടയ്ക്കാട്ടുവയൽ തഴയപ്പാടം; കൊയ്ത്തുത്സവം നടത്തി

എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ തഴയപ്പാടം നെൽകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. 10 ഏക്കറിലായിരുന്നു നെൽകൃഷി. കൊയ്ത്തുൽസവം വാർഡ് മെമ്പർ ബീന രാജനും കൃഷി ഓഫീസർ ഡവ്ലിൻ പീറ്റേഴ്സും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് എത്തുക, എല്ലായിടവും കൃഷിയിടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തഴയപ്പാടത്ത് നെൽകൃഷി ആരംഭിച്ചത്. ഒരുപ്പൂ കൃഷി മാത്രം ചെയ്തിരുന്ന പാടത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഇരുപ്പൂ ആയി 8 ഇനം നെല്ലാണ് കൃഷി ചെയ്തത്.