ആയിരംകണ്ണിയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധ

post

തൃശൂര്‍ : ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ഉത്സവത്തോടനുബന്ധിച്ച് താല്‍കാലിക സ്റ്റാളുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. 19 ഐസ്‌ക്രീം കടകള്‍, 15 ഹല്‍വ കടകള്‍, 13 കൂള്‍ഡ്രിങ്ക്‌സ്, 10 ബേക്കറി, മറ്റ് 10 താത്കാലിക കടകള്‍ എന്നിവ പരിശോധിച്ചു. മലിനജലം, പഴകിയ പാല്‍, ഹല്‍വ, പൊരി, ഈത്തപ്പഴം, ഐസ്‌ക്രീം, അവില്‍, ജ്യൂസ് എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. നിരോധിത പുകയില ഉല്പന്നങ്ങള്‍, ഉപയോഗ ശൂന്യമായ ഭക്ഷണസാധനങ്ങള്‍ എന്നിവയും നശിപ്പിച്ച് നീക്കം ചെയ്തു. ഷീറ്റും മേല്‍ക്കൂരയും ഇല്ലാത്ത തത്കാലിക കടകളും നീക്കം ചെയ്തു. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി.
പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ജബ്ബാര്‍, ഗോപകുമാര്‍, പ്രകാശ്, പ്രിന്‍സ്, ബിമോദ്, പി. എം. വിദ്യാസാഗര്‍, അനീഷ എന്നിവര്‍ നേതൃത്വം നല്‍കി.