ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ കൊയ്ത്തുത്സവം 22ന്

മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം പൊക്കാളി കൃഷി നടത്തിയ ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ കൊയ്ത്തുത്സവം ഒക്ടോബര്‍ 22ന് രാവിലെ എട്ടിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പിന്റെയും മൈനര്‍ ഇറിഗേഷന്‍, പോലീസ് വകുപ്പുകളുടെയും ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെയും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ പാടശേഖര സമിതിയാണ് ഇത്തവണ മറുവക്കാട് കൃഷി നടത്തിയത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മോണിറ്ററിങ് കമ്മിറ്റി കൃഷിക്ക് മേല്‍നോട്ടം വഹിച്ചിരുന്നു. ചെല്ലാനത്തെ കടലേറ്റ പ്രശ്‌നങ്ങള്‍ക്കു പരിഹാരമെന്ന നിലയിലാണു പൊക്കാളി കൃഷി വീണ്ടുമാരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.