നല്ലളത്ത് പുതിയ മാവേലി സ്റ്റോർ ആരംഭിക്കും

സപ്ലൈകോ കോഴിക്കോട് ഡിപ്പോയുടെ കീഴിൽ നല്ലളത്ത് പുതിയ മാവേലി സൂപ്പർ സ്റ്റോർ ആരംഭിക്കുന്നതിന് അനുമതിയായതായി പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനുള്ള സ്ഥലം നല്ലളത്ത് കണ്ടെത്തിയിട്ടുണ്ട്. പുതിയ മാവേലി സൂപ്പർ സ്റ്റോർ എത്രയും വേഗം തുറന്നു പ്രവർത്തിക്കാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി അറിയിച്ചു.