ഫയല്‍ തീര്‍പ്പാക്കല്‍; കുളത്തൂപ്പുഴ പഞ്ചായത്തിന് പുരസ്‌കാരം

ഫയലുകള്‍ കൃത്യതയോടെ തീര്‍പ്പാക്കി കാര്യക്ഷമമായ സേവനം ലഭ്യമാക്കിയതിന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ അംഗീകാരം. ഐ.എല്‍.ജി.എം.എസ് പോര്‍ട്ടല്‍ മുഖേന നടപടിക്രമങ്ങള്‍ കൃത്യതയോടെയും വേഗത്തിലും പൂര്‍ത്തീകരിച്ചതിനാണ് പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരത്തിനായി മൂന്ന് പഞ്ചായത്തുകളെ വീതമാണ് ഫയല്‍ തീര്‍പ്പാക്കിയ മികവിന് തിരഞ്ഞെടുത്തത്. മൂന്നാം സ്ഥാനത്താണ് കുളത്തൂപ്പുഴ.
2022 ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ ഒമ്പത് വരെയുള്ള കാലയളവിലെ ഫയലുകളുടെ പുരോഗതിക്ക് അനുസൃതമായാണ് പഞ്ചായത്തുകളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതി ചെലവിലും നികുതി പിരിവിലും 100 ശതമാനം നേട്ടം കൈവരിക്കാന്‍ പഞ്ചായത്തിനായി. സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന നേട്ടവും സ്വന്തമാക്കി. പഞ്ചായത്തിലെ ജീവനക്കാരുടെയും ഭരണസമിതിയുടെയും കൂട്ടായ പരിശ്രമമാണ് അംഗീകാരത്തിന് പിന്നിലെന്ന് പ്രസിഡന്റ് പി. അനില്‍ കുമാര്‍ പറഞ്ഞു