പ്രതീക്ഷിച്ചത് 13, ലഭിച്ചത് 45 ലക്ഷം; പരസ്യ ലേലത്തില്‍ റെക്കോഡിട്ട് ജില്ലാ പോലീസ്

ഇടുക്കി: ജില്ലാ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരസ്യ ലേലതുകയില്‍ ലക്ഷങ്ങള്‍ റെക്കോഡിട്ട് പോലീസ് വകുപ്പ്. മൂന്ന് ബസ്സും ഒരു ലോറിയും എല്‍എംവി വിഭാഗത്തിലുള്ള രണ്ട് ജീപ്പ്, സുമോ, ഇന്‍വേഡര്‍, ടൂ വീലര്‍ തുടങ്ങിയ 38 വാഹ്നങ്ങളാണ് ലേലത്തില്‍ ഉണ്ടായിരുന്നത്. 13 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്. സേന ഉപയോഗിക്കുന്ന പത്ത് വര്ഷത്തിനുമേല് പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയില്‍ ലേലനടപടികള്‍ ആരംഭിച്ചിരുന്നു. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജിജിമോന് സി.യുടെ നേതൃത്വത്തില്‍ 55 വാഹനങ്ങളാണ് ഒറ്റ മാസം കണ്ടം ചെയ്തത്. സര്‍ക്കാരിന് 50 ലക്ഷത്തോളം ഇതില്‍ ലാഭം ലഭിച്ചു. ജില്ലാ പോലീസ് മേധാവി പി. കെ. മധുവിന്റെ നേതൃത്വത്തില്‍ എ. ആര്. ക്യാമ്പില്‍ സംഘടിപ്പിച്ച ലേലത്തില്‍ അഡീഷണല്‍ എസ്. പി. സുകുമാരന്‍, മോട്ടോര്‍ വകുപ്പ് ഓഫീസര്‍ ജിജിമോന് സി. തുടങ്ങിയവര്‍ പങ്കെടുത്തു.