ചിക്കൻ റെൻഡറിംഗ് പ്ലാന്റ് ജില്ലാ കളക്ടർ സന്ദർശിച്ചു

അനന്തപുരം വ്യവസായ പാർക്കിലെ ചിക്കൻ റെൻഡറിംഗ് പ്ലാന്റ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. നേരത്തെ പ്രദേശവാസികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്ലാന്റിന്റെ പ്രവർത്തനം താൽകാലികമായി നിർത്തി വെക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് വരികയാണെന്നും പ്ലാന്റ് പൂർണ തോതിൽ ഉടൻ പ്രവർത്തന സജ്ജമാകുമെന്നും ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ എ. ലക്ഷ്മി പറഞ്ഞു.