ലിറ്റില്‍ പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ്സ് മത്സരം സമാപിച്ചു

post

തൃശൂര്‍ : ആരോഗ്യ കേരളം തൃശൂരിന്റെ (എന്‍.എച്ച്.എം) 2019- 20 സാമ്പത്തിക വര്‍ഷത്തെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ശൈശവാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ലിറ്റില്‍ പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ്സ് കോണ്‍ടെസ്റ്റ് 2020 സീസണ്‍ 2 തളിക്കുളം സ്‌നേഹതീരത്ത് സംഘടിപ്പിച്ചു. വിവിധ ബ്ലോക്കുകളില്‍ നടന്ന മത്സരത്തിലെ വിജയികളാണ് ജില്ലാതലത്തില്‍ മത്സരിച്ചത്. മൂന്ന് രസകരമായ ആരോഗ്യ സംബന്ധമായ ആക്റ്റിവിറ്റി റൗണ്ടുകളോടെ സംഘടിപ്പിച്ച കോണ്‍ടെസ്റ്റില്‍ മത്സരാര്‍ത്ഥികള്‍ അഞ്ച് വയസുള്ള കുട്ടികളും അവരുടെ മാതാപിതാക്കളുമായിരുന്നു. വാടാനപ്പള്ളി ബ്ലോക്കില്‍ നിന്നുള്ള രാംദര്‍ശ് സി.ആര്‍ ലിറ്റില്‍ പ്രിന്‍സും, മുല്ലശ്ശേരി ബ്ലോക്കില്‍ നിന്നുള്ള ശ്രിയ സിബി ലിറ്റില്‍ പ്രിന്‍സസ്സുമായി തെരഞ്ഞെടുക്കപ്പെട്ടു. സ്‌മൈലി ഓഫ് ദി ഡേ ആയി വാടാനപ്പിള്ളി ബ്ലോക്കില്‍ നിന്നുള്ള ആദിലക്ഷ്മിയേയും പവ്വര്‍ പാക്ക് ഓഫ് ദി ഡേ ആയി ആനന്ദപുരം ബ്ലോക്കില്‍ നിന്നുള്ള ഇഷാനെയും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് കാഷ് അവര്‍ഡും സര്‍ട്ടിഫിക്കറ്റും പങ്കെടുത്തവര്‍ക്ക് പ്രാത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവന്‍ ലിറ്റില്‍ പ്രിന്‍സ് അവാര്‍ഡ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത ലിറ്റില്‍ പ്രിന്‍സസ്സ് അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലേഖ ജമാല്‍ സ്‌മൈലി ഓഫ് ദി ഡേ / ഗിഫ്റ്റ് ഹാമ്പര്‍ വിതരണവും അനൗണ്‍സ് പവര്‍ പാക്ക് ഓഫ് ദി ഡേ / ഗിഫ്റ്റ് ഹാമ്പര്‍ വിതരണും നിര്‍വ്വഹിച്ചു. ആരോഗ്യ കേരളം തൃശൂര്‍ ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ. ടി.വി സതീശന്‍ ലിറ്റില്‍ പ്രിന്‍സ് ആന്ററ് പ്രിന്‍സസ്സ് ക്രൗണ്‍ സമ്മാനിച്ചു. തളിക്കുളം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ: കേതുല്‍ പ്രമോദ് പ്രോത്സാഹന സമ്മാന വിതരണം നടത്തി. തളിക്കുളം എഫ്.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി ഹനീഷ് കുമാര്‍ നന്ദി പറഞ്ഞു. ചടങ്ങിന് ബി.സി.സി കണ്‍സല്‍റ്റന്റ് ഡാനി പ്രിയന്‍, ആനന്ദപുരം ബ്ലോക്ക് പി.ആര്‍.ഒ സോണിയ ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള ആരോഗ്യ കേരളം പി.ആര്‍.ഒമാര്‍, ആരോഗ്യ കേരളം ജില്ലാ ഉദ്യോഗസ്ഥര്‍, തളിക്കുളം ബ്ലോക്കിലെ ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.