യുവാക്കളിലെ കലാഭിരുചിയെ പരിപോഷിപ്പിക്കാന്‍ യുവ ഉത്സവ്

യുവാക്കളിലെ കലാഭിരുചിയെ പരിപോഷിപ്പിക്കാന്‍ നെഹ്രു യുവ കേന്ദ്ര യുവ ഉത്സവ് ജില്ലാ മത്സരം. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്‍.മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400ല്‍ പരം യുവതീ യുവാക്കളാണ് ആറ് ഇനങ്ങളിലായി മത്സരിച്ചത്. നെഹ്രു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ യുവതീ -യുവാക്കള്‍ക്കായി ആറില്‍പരം മത്സരങ്ങള്‍ ഒരുമിച്ച് നടത്തുന്നത് ഇത് ആദ്യമായാണ്.
ഇന്ത്യയില്‍ ഉടനീളം ഒക്ടോബര്‍ മാസത്തില്‍ യുവ ഉത്സവ് നടക്കുന്നുണ്ട്. യുവ ജനങ്ങളുടെ കല സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കവിതാ രചന, പ്രസംഗം, ഫോട്ടോഗ്രഫി, പെയിന്റിംഗ്, യുവ സംവാദ്, നാടോടിനൃത്തം ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും സംസ്ഥാന തലത്തില്‍ പങ്കെടുക്കാവാനുള്ള അവസരവും ലഭിക്കും.